കേരളത്തിലാദ്യമായി ഒരു ലിറ്റര്‍ എച്ച്ഡിപിഇ ബോട്ടിലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

കേരളത്തിലാദ്യമായി ഒരു ലിറ്റര്‍ എച്ച്ഡിപിഇ ബോട്ടിലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

കേരളത്തിലാദ്യമായി ഒരു ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ ഫ്രഷ് പശുവിന്‍ പാല്‍ വിപണിയിലറിക്കി സാപിന്‍സ്. വിപണനോദ്ഘാടനം സിനിമാതാരവും സാപിന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ടില്‍ നല്‍കി സാപിന്‍സ് ഫാം പ്രൊഡക്റ്റ്സ് എംഡി ജിജി തോമസും ഡയറക്ടര്‍ സിബി എന്‍ വര്‍ഗീസും നിര്‍വഹിച്ചു. മധ്യകേരളത്തിലെ റീടെയില്‍ സ്റ്റോറുകളിലും കേരളത്തിലുടനീളം ജിയോമാര്‍ട്.
കോമിലൂടെയും റിലയന്‍സ് ഔട്ട്ലെറ്റുകളിലും ഉല്‍പ്പന്നം ലഭ്യമാണ്.

നിലവില്‍ സംസ്ഥാനത്ത് അരലിറ്ററിന്റെ പോളിത്തീന്‍ കവറുകളിലാണ് ഫ്രഷ് മില്‍ക്ക് വില്‍ക്കപ്പെടുന്നതെന്ന് ജിജി തോമസ് ചൂണ്ടിക്കാണിച്ചു. ഇത് മെല്ലെ മാറ്റിയെടുക്കാനാണ് സാപിന്‍സിന്റെ ശ്രമം. എച്ച്ഡിപിഇ ബോട്ടിലുകളിലെ പാല്‍ കൈകാര്യം ചെയ്യാനും എടുത്തു വെയ്ക്കാനും താരതമ്യേന എളുപ്പമാണെന്നും ഉല്‍പ്പന്നം പാഴാകുന്നത് പരമാവധി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനം എച്ച്ഡിപിഇ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായ പ്ലാസ്റ്റിക്കാണെന്നതാണ്. റീസൈക്കിള്‍ ചെയ്യാനും എളുപ്പമാണ്. കനം കൂടുതലുള്ളതുകൊണ്ട് ബോട്ടിലായിത്തന്നെ പുനരുപയോഗിക്കാം. 70 ഡിഗ്രി വരെ ചൂടും ചെറുക്കും. സാധാരണ മിനറല്‍ വാട്ടറൊക്കെ വരുന്ന പെറ്റ് ബോട്ട്ലുകള്‍ 40-50 ഡിഗ്രി വരെ മാത്രമേ ചൂട് താങ്ങുകയുള്ളൂവെന്നും ജിജി തോമസ് പറഞ്ഞു.

ബോട്ടിലിന്റെ വിലയടക്കം 80 രൂപ വിലയിടാമെങ്കിലും ഉദ്ഘാടന ഓഫറെന്ന നിലയില്‍ 60 രുപ മാത്രമാണ് ഈടാക്കുന്നത്. കാലക്രമേണ പോളിത്തീന്‍ പാക്കുകളായി വില്‍ക്കുന്ന അത്രയും പാല്‍ എച്ച്ഡിപിഇ ബോട്ടിലുകളിലൂടെയും വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ജനങ്ങളുടെ പ്രതികരണം നോക്കി രണ്ടുലിറ്ററിന്റെ ബോട്ടില്‍ വിപണിയിലിറക്കാനും പദ്ധതിയുണ്ട്.

നിലവില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നേരിട്ടുള്ള റീടെയില്‍ വിപണനം. റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി സംസ്ഥാനത്തുടനീളവും സാപിന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. റിലയന്‍സിന്റെ ജിയോമാര്‍ട് ആപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാന്‍ഡ് സാപിന്‍സ് ആണെന്നും ജിജി തോമസ് പറഞ്ഞു. ബിഗ്ബാസ്‌ക്കറ്റിലും ബ്രാന്‍ഡ് ഈയിടെ ലിസ്റ്റു ചെയ്യപ്പെട്ടിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *