പിക്കാസോയുടെ ‘മാരി-തെരേസ’ വിറ്റുപോയത് 754 കോടി രൂപക്ക്

പിക്കാസോയുടെ ‘മാരി-തെരേസ’ വിറ്റുപോയത് 754 കോടി രൂപക്ക്

റെക്കോര്‍ഡ് വിലയ്ക്ക് ലോക പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ഓയില്‍ പെയിന്റ് ലേലത്തില്‍ വിറ്റു.
മാരി-തെരേസ എന്ന പിക്കാസോയുടെ സൃഷ്ടിയാണ് പ്രതീക്ഷിച്ചതിനെക്കാളും ഇരട്ടി വിലയ്ക്ക് വിറ്റ് പോയത്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഈ വില്‍പന. ചിത്രത്തിന് 55 മില്യണ്‍ ഡോളറായിരുന്നു പ്രതീക്ഷിച്ച തുക. എന്നാല്‍ 103.4 മില്യണ്‍(ഏകദേശം 754 കോടി രൂപ) ഡോളറിനാണ് ചിത്രം വിറ്റുപോയത്.

ബ്രിട്ടീഷ് ലേല കേന്ദ്രമായ ക്രിസ്റ്റീസ് ആണ് ലേലം സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍വെച്ചായിരുന്നു ലേലം. സ്പാനിഷ് ചിത്രകാരനായ പിക്കാസോയുടെ ഫ്രഞ്ച് കാമുകിയാണ് മാരി തെരേസെ. ‘ജാലകത്തിനരികില്‍ ഇരിക്കുന്ന സ്ത്രീ’ എന്നാണ് പിക്കാസോ തന്റെ അഞ്ചാമത്തെ ചിത്രമായ മാരി തെരേസയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. യഥാര്‍ത്ഥത്തില്‍ ഇതൊരു പ്രതിഛായ ചിത്രമാണ്. 2013 മുതല്‍ ലേലത്തില്‍ വയ്ക്കാന്‍ തുടങ്ങിയ ചിത്രം എട്ട് വര്‍ഷത്തിന് ശേഷമാണ് വിറ്റുപോകുന്നത്.

കാലിഫോര്‍ണിയയിലെ ഒരു ഓണ്‍ലൈന്‍ ബിഡ്ഡര്‍ ആണ് ചിത്രം വാങ്ങിയതെന്നും ക്രിസ്റ്റീസ് ലണ്ടനിലെ ഇംപ്രഷനിസ്റ്റ്, മോഡേണ്‍ ആര്‍ട്ട് വിഭാഗം മേധാവി കീത്ത് ഗില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയ ചിത്രം ലിയോനാര്‍ഡോ ഡാവിഞ്ചിയുടേതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *