കോവിഡ് കാലത്ത് ടൂറിസം മേഖലക്ക് ആശ്വാസവുമായി വാക്‌സിന്‍ ടൂറിസം; ഇന്ത്യന്‍ ടൂര്‍ ഏജന്‍സിയുടെ പാക്കേജ് ശ്രദ്ധേയമാകുന്നു

കോവിഡ് കാലത്ത് ടൂറിസം മേഖലക്ക് ആശ്വാസവുമായി വാക്‌സിന്‍ ടൂറിസം; ഇന്ത്യന്‍ ടൂര്‍ ഏജന്‍സിയുടെ പാക്കേജ് ശ്രദ്ധേയമാകുന്നു

ലോകമെമ്പാടും കോവിഡ് പകര്‍ന്നു പിടിച്ചതോടെ കനത്ത തിരിച്ചടി നേരിട്ട മേഖലകളിലൊന്നാണ് ടൂറിസം. എന്നാല്‍ ടൂറിസം മേഖലയെ ഉണര്‍ത്താന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി ട്രാവല്‍ ഏജന്‍സികള്‍ സജീവമാകുന്നു. വാക്‌സിന്‍ ടൂറിസം ഉള്‍പ്പെടെ പുത്തന്‍ ആശയങ്ങള്‍ളാണ് ടൂറിസം മേഖല മുന്നോട്ടുവെക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ മഹാമാരിയിലും സാധ്യതകള്‍ കണ്ടെത്തുകയാണ് ടൂറിസം മേഖല. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ട്രെന്‍ഡാകുന്ന രീതിയിലുള്ള വാക്‌സിന്‍ ടൂറിസം പാക്കേജുകളാണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്.

1.3 ലക്ഷം രൂപ ബജറ്റില്‍ ഇപ്പോള്‍ റഷ്യയില്‍ 24 ദിവസം ചെലവഴിക്കാന്‍ കഴിയുന്നതാണ് ഒരു വാക്‌സിന്‍ ടൂറിസം പാക്കേജ്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സിയാണ് 24 ദിവസത്തെ ടൂറിസം പാക്കേജ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 1.3 ലക്ഷം രൂപയാണ് ചെലവ്. രണ്ട് ഡോസ് സ്പുട്‌നിക് വാക്‌സിനും ലഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ വാക്‌സിന്‍ എടുത്തിട്ട് മാത്രം യാത്രകള്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത്തരം പാക്കേജുകളുമായി കൂടുതല്‍ രാജ്യങ്ങള്‍ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. സന്ദര്‍ശകര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്ന പദ്ധതി മാലിദ്വീപ് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക ടൂറിസം പാക്കേജും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടുഘട്ടമായി വാക്‌സിന്‍ ലഭിക്കും. പാക്കേജ് പ്രകാരം മോസ്‌കോയില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക. ഗുരുഗ്രാമില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ഒരു സംഘം മെയ് 15ന് ഈ പാക്കേജില്‍ യാത്ര ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ഇവര്‍ രണ്ടാം ഡോസ് മെയ് 29-തോടെ സ്വീകരിക്കും.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, മോസ്‌കോ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കാം. ഡല്‍ഹിയില്‍ നിന്നുള്ള ഫ്‌ലൈറ്റ് ടിക്കറ്റ്, ഭക്ഷണം എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്. അതേസമയം വിസാ ചാര്‍ജായ 10,000 രൂപ ഇതില്‍ ഉള്‍പ്പെടില്ല. നിലവില്‍, ഇന്ത്യയില്‍ നിന്ന് യാത്രക്കാരെ അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *