കോവിഡ് കാലത്ത് വീട്ടിലിരുന്ന് 25 രൂപക്ക് കുടുംബസമേതം സിനിമ കാണാന്‍ അവസരം

കോവിഡ് കാലത്ത് വീട്ടിലിരുന്ന് 25 രൂപക്ക് കുടുംബസമേതം സിനിമ കാണാന്‍ അവസരം

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനായി സിനിമ മേഖല ഒടിടി റിലീസുകള്‍ക്ക് വഴിമാറിയതോടെ, പല പുതിയ സിനിമകളുടേയും റിലീസ് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്സ്റ്റാര്‍ മുതലായ പ്ലാറ്റ്‌ഫോമുകളിലൂടെ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രിമിയറുകളിലേക്ക് എത്തിയിരിക്കുകയാണ് .

ഇവിടെയാണ് ഹോം തിയറ്ററുകളുടെ പ്രസക്തി. ഒരു അത്യന്താധുനിക തിയറ്റര്‍ സംവിധാനത്തിന് നല്‍കുവാന്‍ കഴിയുന്ന എല്ലാ സുഖസൗകര്യങ്ങളും സ്വന്തം വീട്ടില്‍ സൃഷ്ടിക്കാന്‍ പരിചയസമ്പന്നരായ ഒരു നല്ല ഹോം തിയറ്റര്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കും.
ഹോം തിയറ്റര്‍ സംവിധാനത്തെക്കുറിച്ച് വീടുകള്‍ നിര്‍മ്മിക്കുന്ന വേളയില്‍ത്തന്നെ ആളുകള്‍ ചിന്തിച്ചു തുടങ്ങുന്നു എന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് ഏരീസ് ഹോംപ്ലെക്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മുകേഷ് എം. നായര്‍ പറയുന്നു.

‘ ഏകദേശം അഞ്ച് ലക്ഷം രൂപയോളം ചിലവ് വരുന്ന ഒരു നല്ല ഹോം തിയേറ്ററിന്, കാര്യമായ മെയിന്റനന്‍സുകള്‍ ഇല്ലാതെ തന്നെ അമ്പതോ അറുപതോ വര്‍ഷക്കാലം വരെ മികച്ച ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാവും. അത്തരത്തില്‍ അറുപത് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റിന് പ്രതിദിനാടിസ്ഥാനത്തില്‍ കണക്കുകൂട്ടിയാല്‍ കേവലം ഇരുപത് രൂപ മാത്രമേ ആവുകയുള്ളൂ. നാലു പേര്‍ അടങ്ങുന്ന ഒരു കുടുംബം തിയേറ്ററില്‍ പോയി സിനിമ കണ്ടു മടങ്ങിയാല്‍, യാത്ര ചെലവും ഭക്ഷണച്ചിലവും അടക്കം ഒരു ആയിരത്തി അഞ്ഞൂറ് രൂപയെങ്കിലും ആവുന്നിടത്താണ് ഈയൊരു നിസ്സാര തുകയ്ക്ക് ഒരു കുടുംബത്തിന് വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാന്‍ സാധിക്കുന്നത് ‘ . മുകേഷ് പറഞ്ഞു.

തിരുവനന്തപുരത്തെ അത്യാധുനിക മള്‍ട്ടിപ്‌ളക്‌സ് തിയറ്റര്‍ ആയ ‘ ഏരീസ് പ്ലക്‌സി’ ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഏരീസ് ഹോം പ്ലക്‌സ്. ബാഹുബലി എന്ന ചിത്രത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തീയറ്റര്‍ ആണ് ഏരീസ് പ്ലെക്‌സ്. ഈ തീയറ്ററില്‍ ലഭിക്കുന്ന അതേ ദൃശ്യാനുഭവം ആധുനിക സാങ്കേതിക ഉപകരണങ്ങളിലൂടെ ‘ ഹോം പ്ലെക്‌സിനും ‘ ലഭ്യമാക്കുന്നു എന്നതാണ് ഹോം പ്ലെക്‌സ് നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ പ്രത്യേകത.

പുതു തലമുറ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ‘ഹോംപ്ലെക്‌സ്’, ഗാര്‍ഹിക ഉപയോക്താക്കള്‍, ഓഫീസുകള്‍, ക്ലബ്ബുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആവശ്യമുള്ള സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നൂറ്റമ്പത് അടിമുതല്‍ ഏതു വിസ്തീര്‍ണത്തില്‍ ഉള്ള ഏത് സ്വകാര്യ മുറിയേയും വളരെ മനോഹരമായ ഒരു തീയേറ്റര്‍ ആക്കി മാറ്റുവാന്‍ ഇതിലൂടെ സാധിക്കും.

ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, തീയേറ്റര്‍ സ്‌ക്രീനിന്റെ അതേ ശ്രേണിയിലുള്ള സ്‌ക്രീന്‍ , 2K/4K/HD പ്രൊജക്ഷന്‍, പുഷ് റീക്ലെയിനിംഗും കപ്പ് ഹോള്‍ഡറുമുള്ള സീറ്റുകള്‍, സൗണ്ട് പ്രൂഫ് കാര്‍പ്പെറ്റുകള്‍ അടക്കമുള്ള 360 ഡിഗ്രി ശബ്ദസംവിധാനം, ഓട്ടോമേറ്റഡ് കണ്‍സോളുകളും ഫ്‌ലോര്‍ ലൈറ്റിങ്ങും, DTH വഴിയുള്ള വീഡിയോകള്‍ പ്‌ളേ ചെയ്യാനുള്ള സൗകര്യം എന്നിവയ്‌ക്കൊക്കെ പുറമേ, എക്‌സ്റ്റേണല്‍ സ്റ്റോറേജിനും സാറ്റലൈറ്റ് അപ്പ് ലിങ്ക് /ഡൗണ്‍ ലിങ്കിങ്ങിനുമുള്ള ഉപകരണങ്ങളും ഹോംപ്ലക്‌സിന്റെ പ്രത്യേകതകളാണ്. അക്വാസ്റ്റിക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ ചിലവുകളും അടക്കം അഞ്ചു ലക്ഷം രൂപയാണ് ഒരു നല്ല ഹോം തിയേറ്ററിന്റെ ഏകദേശ ചിലവ്. എന്നാല്‍ ഉപകരണങ്ങള്‍ മാത്രം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് രണ്ടര ലക്ഷം രൂപയ്ക്കും ഒരു ഹോം തിയേറ്റര്‍ ഒരുക്കി കൊടുക്കാന്‍ കഴിയും.

‘എഡ്യുക്കേഷണല്‍ 3D തീയേറ്റര്‍ ‘ എന്ന നിലയില്‍ക്കൂടി ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ, സെമിനാറുകള്‍, വീഡിയോ പ്രസന്റേഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, 3D-i എഡ്യുക്കേഷന്‍ , അനിമാറ്റിക് കണ്ടന്റുകള്‍ മുതലായവ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പകര്‍ന്നു കൊടുക്കുകയോ അവരില്‍ നിന്നു പഠിക്കുകയോ ചെയ്യുവാനും ഇതില്‍ നിന്നു സാധിക്കും.

വിനോദ ഉപാധി എന്നതിലുപരി ഓണ്‍ലൈന്‍ ബിസിനസ്സുകള്‍, ഓണ്‍ലൈന്‍ ട്യൂഷനുകള്‍ എന്നിവയ്ക്കും ഇത് വളരെയേറെ സഹായകമാണ്.
പൊതുഇടങ്ങളിലെ വിനോദോപാധികള്‍ക്ക് കടുത്ത നിയന്ത്രണം ഉള്ള ഈ കാലഘട്ടത്തിലും, പഠനം മുതല്‍ വിനോദം വരെയുള്ള മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും പരമാവധി നിറവേറ്റാനുള്ള ഒരു മികച്ച മാര്‍ഗ്ഗം എന്ന നിലയില്‍ കൂടിയാണ് ഏരീസ് ഗ്രൂപ്പിന്റെ ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *