കേന്ദ്രസര്‍ക്കാരിനും മേല്‍ സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം ; കോവിഡ് 19 വാക്‌സിനുകളുടെ വില കുറഞ്ഞേക്കും

കേന്ദ്രസര്‍ക്കാരിനും മേല്‍ സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം ; കോവിഡ് 19 വാക്‌സിനുകളുടെ വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിനുകളുടെ വില കുറഞ്ഞേക്കുമെന്ന് സൂചന. കേന്ദ്രസര്‍ക്കാരിനു മേല്‍ സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. നികുതി പൂര്‍ണമായി ഒഴിവാക്കുന്നില്ല പകരം നിലവിലെ നികുതി നിരക്ക് കുറച്ചേക്കും എന്നാണ് സൂചന.ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേക പാനല്‍ ഇക്കാര്യം പരിഗണിക്കും. 5% നികുതിയാണ് നിലവില്‍ കൊവിഡ് വാക്‌സിന്‍ ചുമത്തിയിരിക്കുന്നത്.

മെയ് 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി തന്നെ വിഷയം പരിഗണിച്ചേക്കും, ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആണ് വാക്‌സിന് നികുതി ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കൊവിഡ് വാക്‌സിന് ലോകത്തില്‍ തന്നെ ഉയര്‍ന്ന നിരക്കാണ് ഇന്ത്യയില്‍ എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിദേശത്ത് നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച കൊവിഡ് വാക്സിനും മറ്റ് കോവിഡ് ദുരിതാശ്വാസ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ കത്തെഴുതിയിരുന്നു.

നിലവില്‍ കൊവിഡ് വാക്‌സിന് അഞ്ച് ശതമാനമാണ് നികുതിയെങ്കിലും കൊവിഡ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ഡ്രേറ്ററുകളും എല്ലാം 12 ശതമാനം നികുതിയുടെ പരിധിയിലാണ്. ഇത് ചികിത്സാച്ചെലവുകള്‍ ഉയര്‍ത്തുന്നുണ്ട്. സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിട്ടും കൊവിഡിന്റെ മറവില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊള്ള നടക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *