ഗുജറാത്തിലെ സിതപൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയൊരുക്കി മാരുതി സുസുക്കി ഫൗണ്ടേഷന്‍

ഗുജറാത്തിലെ സിതപൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയൊരുക്കി മാരുതി സുസുക്കി ഫൗണ്ടേഷന്‍

മാരുതി സുസുക്കിയുടെയും സയ്ഡസ് ഗ്രൂപ്പിന്റെയും സി എസ് ആര്‍ വിഭാഗം ചേര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദ് സിതപൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിച്ചു. 126 കോടി രൂപയ്ക്കാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. മാരുതി സുസുക്കിയുടെ സി എസ് ആര്‍ ഡിവിഷനായ മാരുതി സുസുക്കി ഫൗണ്ടേഷനാണ് കെട്ടിട നിര്‍മ്മാണത്തിലേക്ക് ആവശ്യമായ ഫണ്ടിങ് ചെയ്യുന്നത്.

സയ്ഡസ് ഗ്രൂപ്പിന്റെ രമണ്‍ഭായി ഫൗണ്ടേഷന്‍ ആണ് നിലവില്‍ ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഇപ്പോള്‍ കോവിഡ് കെയര്‍ സെന്റര്‍ ആയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചിരിക്കുന്നത്.

അഹമ്മദാബാദിലെയും സമീപപ്രദേശങ്ങളിലെയും 3.75 ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് ആശുപത്രിയുടെ സേവനം ലഭ്യമാകും. ആശുപത്രിയില്‍ എമര്‍ജന്‍സി കെയര്‍ ആന്‍ഡ് ട്രോമ, ക്രിട്ടിക്കല്‍ കെയര്‍, മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍, ഐ കെയര്‍, ഇ. എന്‍. ടി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഉണ്ടാവുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *