ഇന്ത്യയിലെ അവസാന ഗ്രാമത്തില്‍ ആദ്യ എടിഎം പ്രവര്‍ത്തനം തുടങ്ങി

ഇന്ത്യയിലെ അവസാന ഗ്രാമത്തില്‍ ആദ്യ എടിഎം പ്രവര്‍ത്തനം തുടങ്ങി

ഡല്‍ഹി: ഇന്ത്യയിലെ അവസാനത്തെ ഗ്രാമമായ ഹിമാചല്‍ പ്രദേശിലെ ഛിത്കുളില്‍ എടിഎം സേവനം ലഭ്യമാക്കി സ്‌പൈസ് മണി. മഞ്ഞുമൂടിയ ഈ ഗ്രാമത്തില്‍ ആദ്യമായാണ് ഒരു എടിഎം പ്രവര്‍ത്തനമാരംഭിക്കുന്നത്. ചെറിയ ഗ്രാമമായതിനാല്‍ മിനി എടിഎം സേവനങ്ങളാണ് സ്പൈസ് മണി ഒരുക്കിയിരിക്കുന്നത്. എല്ലാ ബാങ്കുകളുടേയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്‌പൈസ് മണി മിനി എടിഎം സ്വീകരിക്കും.
കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഛിത്കുളില്‍ ആകെ തൊള്ളായിരത്തോളം പേരാണുള്ളത്. വിനോദസഞ്ചാരികള്‍ക്കായി ഏകദേശം ഇരുപത്തിയഞ്ചോളം റിസോര്‍ട്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമത്തില്‍ ഇതുവരെ എടിഎം സേവനം ഇല്ലാതിരുന്നതിനാല്‍ ഇരുപത്തിയഞ്ഞഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് സാങ്ലയിലെ എടിഎമ്മില്‍നിന്നാണ് ഇവിടുത്തെ ആളുകള്‍ പണം പിന്‍വലിക്കുന്നതടക്കമുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മോശമായതിനാല്‍ ഇ-ബാങ്കിങ് അടക്കമുള്ള ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും ഗ്രാമത്തില്‍ ലഭ്യമല്ല.

ഇതുകൂടാതെ ഗ്രാമത്തിലുള്ള രണ്ട് കടകളില്‍ ഒരെണ്ണം ഡിജിറ്റലാക്കി മാറ്റിയിട്ടുണ്ട്. അതായത് ഈ കടവഴി ആളുകള്‍ക്ക് അതത് ബാങ്ക് അക്കൗണ്ടിലേക്ക് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ഛിത്കുള്‍ പോലുള്ള രാജ്യത്തെ ഗ്രാമീണമേഖലകളില്‍ മികച്ച എടിഎം സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്പൈസ് മണി സിഇഒ സഞ്ജീവ് കുമാര്‍ പറഞ്ഞു രാജ്യത്തെ എടിഎം ഇന്‍ഫ്രാ മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പാണ് ഛിത്കുളിലെ മിനി എടിഎം സേവനം. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എടിഎം ശൃംഖല സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *