100 രൂപയ്ക്ക് താഴെ മികച്ച ഡാറ്റ ഓഫറുകളുമായി ജിയോ

100 രൂപയ്ക്ക് താഴെ മികച്ച ഡാറ്റ ഓഫറുകളുമായി ജിയോ

റിലയന്‍സ് ജിയോ 100 രൂപയ്ക്ക് താഴെയുള്ള പുതിയ ഓള്‍-ഇന്‍-വണ്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കി. പുതുതായി അവതരിപ്പിച്ച ഈ ജിയോ ഫോണ്‍ പ്ലാനുകള്‍ക്ക് 14 ദിവസത്തെ വാലിഡിറ്റിയും ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 39 രൂപ, 69 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ വില.

39 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 100 എംബി അതിവേഗ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, 14 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു.
അതിവേഗ ഡാറ്റ തീര്‍ന്നാല്‍ വേഗത 64 കെബിപിഎസായി കുറയും.

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ജിയോ ലോഞ്ച് രണ്ടാമത്തെ പ്ലാനിന് 69 രൂപയാണ് നിരക്ക്. പ്രതിദിനം 0.5 ജിബി അതിവേഗ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, 14 ദിവസത്തെ വാലിഡിറ്റി എന്നിവ ഈ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. ലോക്ഡൗണ്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പുതിയ ഓഫര്‍ ആശ്വാസമായേക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *