ബാറ്ററി ഉണ്ടാക്കാന്‍ 18,100 കോടി; വാഹനവിപണിയില്‍ വിപ്ലവമാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ബാറ്ററി ഉണ്ടാക്കാന്‍ 18,100 കോടി; വാഹനവിപണിയില്‍ വിപ്ലവമാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ തലമുറയില്‍പ്പെട്ട ‘അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററി സ്റ്റോറേജ്’ സംവിധാനം ശക്തിപ്പെടുത്താന്‍ 18,100 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുക.

ആഗോള തലത്തിലേക്ക് ഉത്പാദനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ആനുകൂല്യം ലഭിക്കുന്നവര്‍ രണ്ടു വര്‍ഷത്തിനകം ഉല്‍പാദനം ആരംഭിക്കണം. പിന്നീടുള്ള അഞ്ച് വര്‍ഷത്തേക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഇലക്ട്രിക് എനര്‍ജി, ഇലക്ട്രോ കെമിക്കല്‍ എനര്‍ജിയായോ കെമിക്കല്‍ എനര്‍ജിയായോ സൂക്ഷിച്ചുവെക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ച് ഇലക്ട്രിക് എനര്‍ജിയായി മാറ്റുകയും ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് എസിസി.

ഇലക്ട്രിക് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍. ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ഇതുവഴി ഇറക്കുമതി കുറയ്ക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *