പ്രൈഡ് വാച്ച് സീരീസിന്റെ പുതിയ പതിപ്പുമായി ആപ്പിള്‍

പ്രൈഡ് വാച്ച് സീരീസിന്റെ പുതിയ പതിപ്പുമായി ആപ്പിള്‍

ആപ്പിള്‍ വാച്ചിന്റെ പുതിയ പ്രൈഡ് പതിപ്പായ ബ്രെയിഡ് സോളോ ലൂപ്പ് ആപ്പിള്‍ പുറത്തിറക്കി. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ചു കൊണ്ടാണ് 2016 ല്‍ ആപ്പിള്‍ പ്രൈഡ് പതിപ്പ് അവതരിപ്പിക്കുന്നത്.

പ്രൈഡ് പതിപ്പ് ബ്രെയിഡ് സോളോ ലൂപ്പ്, റെയിന്‍ബോ നിറങ്ങളിലാണ് ലഭിക്കുന്നത്. വാച്ചിന്റെ സ്ട്രാപ്പ് സിലിക്കണ്‍ ത്രെഡുകളാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വലിച്ചുനീട്ടാവുന്ന റീസൈക്കിള്‍ നൂല്‍ കൊണ്ട് നിര്‍മിച്ചതാണ്. മികച്ച അനുഭവം ഉറപ്പാക്കാന്‍ ബ്രെയ്ഡഡ് സോളോ ലൂപ്പിന്റെ വ്യത്യസ്തമായ സ്ട്രാപ്പുകളില്‍ നിന്ന് അനുയോജ്യമായത് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.

7,900 എന്ന ആകര്‍ഷകമായ വിലക്കാണ് ഈ വാച്ച് വിപണിയില്‍ എത്തുന്നത് . കൂടാതെ വാച്ചിനൊപ്പം ഡൈനാമിക് വാച്ച് ഫെയ്‌സും 3,900 രൂപയ്ക്ക് പ്രൈഡ് പതിപ്പിന്റെ തന്നെ നൈക്ക് സ്‌പോര്‍ട്ട് ലൂപ്പും നിങ്ങള്‍ക്ക് ലഭിക്കും.

പ്രൈഡ് പതിപ്പ് ബ്രെയ്ഡഡ് സോളോ ലൂപ്പ് ആപ്പിള്‍ വാച്ച് എസ്ഇ, ആപ്പിള്‍ വാച്ച് സീരീസ് ഫോര്‍ അല്ലെങ്കില്‍ അതിനുശേഷം വരുന്ന പതിപ്പുകളുമായി കണക്ട് ചെയ്യാവുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *