സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വരിക്കാര്‍ക്ക് ഇളവുകളുമായി എയര്‍ടെല്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വരിക്കാര്‍ക്ക് ഇളവുകളുമായി എയര്‍ടെല്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വരിക്കാര്‍ക്കായി 270 കോടി രൂപയുടെ ഇളവുകളാണ് ഇന്ത്യയിലെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ട വരിക്കാര്‍ക്ക് 49 രൂപയുടെ പാക്ക് ഒരു തവണത്തേക്ക് സൗജന്യമായി നല്‍കുമെന്ന് കമ്പനി പറഞ്ഞു. ഇതില്‍, 38 രൂപയുടെ ടോക്ടൈമും 100 എംബി ഡേറ്റയുമായിരിക്കും ഉണ്ടാകുക. 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇത് തങ്ങളുടെ 55 ദശലക്ഷം വരിക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് കമ്പനി പറഞ്ഞു.

മറ്റു ചില പാക്കുകള്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്കും എയര്‍ടെല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തങ്ങളുടെ പ്രീപെയ്ഡ് വരിക്കാര്‍ 79 രൂപയുടെ പാക്ക് ചാര്‍ജ് ചെയ്താല്‍ ഇരട്ടി ഗുണം കിട്ടുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ വിഷമംപിടിച്ച സമയത്ത് മറ്റുള്ളവരുമായി ബന്ധം നിലനിര്‍ത്താന്‍ ഉപകരിക്കുമെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇത്തരം ചില ഇളവുകള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *