ജിഎസ്ടി വരുമാനത്തില്‍ വീണ്ടും റെക്കോഡ് വര്‍ധന; വരുമാനം 1.41 ലക്ഷം കോടി രൂപയായി

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും റെക്കോഡ് വര്‍ധന; വരുമാനം 1.41 ലക്ഷം കോടി രൂപയായി

കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തെ ചരക്കുസേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രിലില്‍ 1.41 കോടി രൂപയാണ് ജിഎസ്ടി വരുമാനത്തില്‍ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി .

2017 ജൂലായില്‍ ജിഎസ്ടി നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിട്ടുണ്ടെങ്കിലും റിട്ടേണ്‍ ഫയലിംഗ് ആവശ്യകതള്‍ പാലിച്ചെന്ന് മാത്രമല്ല ജിഎസ്ടി കുടിശിക കൃത്യമായി അടച്ചും ഇന്ത്യയിലെ ബിസിനസ് സമൂഹം ശ്രദ്ധേമയ പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.


കഴിഞ്ഞ ഏഴ് മാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നും രാജ്യം കരകയറുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യാജ ബില്ലുകള്‍ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകള്‍ വിശകലനംചെയ്തുള്ള പ്രവര്‍ത്തനരീതിയും വരുമാനം ഉയരാന്‍ കാരണമായിട്ടുണ്ട്.ജിഎസ്ടി, ആദായനികുതി, കസ്റ്റംസ് ഐടി സംവിധാനങ്ങള്‍, ഫലപ്രദമായ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും നികുതി വരുമാനത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവിന് കാരണമായെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *