വാറന്റി, സര്‍വീസ് തീയതി നീട്ടി വാഹന നിര്‍മാതാക്കള്‍

വാറന്റി, സര്‍വീസ് തീയതി നീട്ടി വാഹന നിര്‍മാതാക്കള്‍

കോവിഡ് വ്യാപനത്തിൻ്റെയും ലോക്‌ഡൌണിൻ്റെയും പശ്ചാത്തലത്തില്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഉപയോക്താക്കളുടെ സര്‍വീസ്, വാറന്റി ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാനായി നടപടി സ്വീകരിച്ചുതുടങ്ങി.

മാരുതി സുസുക്കി വാഹനങ്ങളുടെ മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള എല്ലാ സര്‍വീസ്,വാറന്റി, എക്സ്റ്റന്‍ഡെഡ് വാറന്റി സമയപരിധിയും ജൂണ്‍ 30 വരെ നീട്ടി.

ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ സമയപരിധിയുള്ള വാറന്റി, ഫ്രീ സര്‍വീസ് പാക്കേജുകള്‍ ജൂണ്‍ 30 വരെ നീട്ടിയതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു

ഹ്യുണ്ടായ് വാഹനങ്ങളുടെ വാറന്റി ,എക്സ്റ്റന്‍ഡഡ് വാറണ്ടി സൗജന്യ സര്‍വീസ് സമയപരിധി രണ്ടു മാസം വരെയാണ് നീട്ടിയിരിക്കുന്നത്.

എംജി മോട്ടോര്‍ ഇന്ത്യ ഏപ്രില്‍-മെയില്‍ അവസാനിക്കുന്ന എല്ലാ വാറന്റി, സര്‍വീസ് സമയപരിധിയും ജൂലൈ 31 വരെ നീട്ടി.ലോക്‌ഡൌണ്‍ ബാധകമായ പ്രദേശങ്ങളില്‍ വാഹനങ്ങളുടെ വാറണ്ടി എക്സ്റ്റന്‍ഡഡ് വാറന്റി സര്‍വീസ് പാക്കേജുകള്‍ എന്നിവയുടെ കാലാവധി ഒരു മാസം നീട്ടിയതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള ഫ്രീ സര്‍വീസ് വാറന്റി ജൂലൈ 31 വരെ നീട്ടിയതായി റെനൊ അറിയിച്ചു . ഓരോ കമ്പനിയുടെയും വ്യവസ്ഥകള്‍ വ്യത്യസ്തമായതിനാല്‍ സര്‍വീസ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സേവനം എപ്പോള്‍ വരെ കിട്ടുമെന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *