‘മിനി ടി.വി’യുമായി ആമസോണ്‍

‘മിനി ടി.വി’യുമായി ആമസോണ്‍

ഇന്ത്യയില്‍ ‘മിനി ടി.വി’ അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ . ആമസോണ്‍ പ്രൈമില്‍നിന്ന് വ്യത്യസ്തമായി സൗജന്യമായി ആര്‍ക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിട്ടുള്ളത്.


ആഗോളതലത്തില്‍ സാന്നിധ്യമുള്ള ആമസോണ്‍ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്. ആമസോണ്‍ഡോട്ട് ഇന്‍-എന്ന ഷോപ്പിങ് ആപ്പിലൂടെയാണ് വെബ്‌സീരീസ് ഉള്‍പ്പടെയുള്ള വീഡിയോകള്‍ കാണാന്‍ കഴിയുക. മിനി ടി.വി സൗജന്യമായാണ് ലഭിക്കുകയെങ്കിലും യുട്യൂബിലേതുപോലെ പരസ്യങ്ങളുണ്ടാകും.


പ്രമുഖര്‍ ആണിനിരക്കുന്ന വെബ് സീരീസ്, കോമഡി ഷോസ്, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷന്‍ എന്നുവേണ്ട വിവിധ വിഷയങ്ങളിലുള്ള പരിപാടികള്‍ മിനി ടിവിയിലുണ്ടാകും. പുതിയ സിനിമകളും ടിവി ഷോകളും ലഭിക്കും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യന്‍ ഭാഷകളിലും ഷോകള്‍ ഉണ്ടാകും. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍മാത്രമാണ് മിനി ടി.വി ലഭ്യമാകുക.one

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *